മലപ്പുറം വള്ളിക്കുന്ന് സ്വദേശി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി. മലപ്പുറം വള്ളിക്കുന്ന് കടലുണ്ടി നഗരം പാറക്കണ്ടി വീട്ടില്‍ താമസിക്കുന്ന കളത്തുമലയില്‍ മുഹമ്മദ് , പള്ളീമ്മക്കുട്ടി എന്നിവരുടെ മകന് ഹമീദ് (60) ആണ് ഇന്നലെ വൈകിട്ട് ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു..ഭാര്യ : സുഹറ ഹമീദ് . ......
ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സംസ്കൃതി ഖത്തർ, അംഗങ്ങൾക്കായി ഒരു പ്രധാന ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു. സംസ്കൃതി ഖത്തറിന്റെ സോഷ്യൽ സർവീസ് വിഭാഗവും ഇമാറ ഹെൽത്ത് കെയർ ക്ലിനിക്കുമായി ചേർന്ന് "ഇമാറ ഹെൽത്ത് കെയർ പാക്കേജ് ഫോർ സംസ്കൃതി ഖത്തർ" എന്ന പേരിൽ പ്രിവിലേജ് ഡിസ്കൗണ്ട് പദ്ധതി നടപ്പിലാക്കുന്ന ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.ചടങ്ങിൽ സംസ്കൃതി ഖത്തറിനെ പ്രതിനിധീകരിച്ചു സംസ്കൃതി പ്രസിഡണ്ട് സാബിത്ത് സഹീർ, സോഷ്യൽ സർവീസ് വിഭാഗം കൺവീനർ സന്തോഷ് ഓ. ......
ദോഹ : രാജ്യത്തെ പ്രമുഖ ഹൈപ്പർമാർകെറ്റ് ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർകെറ്റിൽ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രൊമോഷൻ ആരംഭിച്ചു. ജനുവരി 4 നു തുടങ്ങി മാർച്ച് 22 വരെ നീണ്ടു നിൽക്കുന്ന ഈ മെഗാ പ്രൊമോഷനിൽ 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് പങ്കെടുക്കാം.
30 പേർക്ക് 150000 റിയലിൻ്റെ ക്യാഷ് പ്രൈസും (5000 രൂപ വീതം ഒരാൾക്ക്) 3 പേർക്ക് JETOUR X50 കാറുകളും ഉൾപ്പെടുന്ന ഈ മെഗാ പ്രൊമോഷനിൽ 33 ഭാഗ്യശാലികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായുള്ള നറുക്കെടുപ്പിലൂടെയാണ് ഭാഗ്യ ശാലികളെ തെരെഞ്ഞെടുക്കുന്നത്.
ആദ്യ ഘട്ട നറുക്കെടുപ്പ് 2025 ജനുവരി 26 നും, രണ്ടാം ഘട്ടം ഫെബ്രുവരി 23 നും, അവസാന ഘട്ട നറുക്കെടുപ്പ് മാർച്ച് 23 നും ആയിരിക്കും. ......
കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) സ്ഥാപകാംഗവും ഖത്തറിലെ ദീർഘകാല പ്രവാസിയുമായ മൊയ്തീൻ കല്ലുവളപ്പിലിന് സംഘടനയുടെ ഹൃദ്യമായ യാത്രയയപ്പ് നൽകി.
നുഐജയിലെ ലാസ ഹാളിൽ വൈസ് പ്രസിഡൻ്റ് വാസു വാണിമേലിൻ്റെ അദ്ധ്യക്ഷയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കഴിഞ്ഞ നാൽപത്തി ഒന്ന് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മൊയ്തീൻ എന്നും കെ പി എ ക്യൂവിൻ്റെ സജീവ പ്രവർത്തകൻ ആയിരുന്നു എന്ന് ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് തൻ്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
ജോയിന്റ് സെക്രട്ടറി രവി പുതുക്കുടി, കൃഷ്ണകുമാർ , അഡ്വൈസറി ബോർഡ് മെമ്പർ അബ്ദുൽ റഹിം വെങ്ങേരി , വൈസ് പ്രസിഡൻ്റ് ഫെമി ഗഫൂർ , ഷാജി പീവീസ്. റജിലേഷ് എ.വി എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു.
കെ. ......
കരിപ്പൂർ വിമാനത്താവളത്തിൽ പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കി എന്ന ആരോപണത്തെ തുടർന്നുണ്ടായ വിഷയത്തിൽ യാത്രക്കാരനെ മർദ്ദിച്ച സംഭവം തീർത്തും അപലനീയവും ഏറെ ഗൗരവപ്പെട്ടെതാണെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്)
പ്രതിഷേധ പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
കൃത്യമായ അന്വേഷണവും ശക്തമായ നടപടിയും ഉറപ്പ് വരുത്തണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, എയർപ്പോർട്ട് ഡയരക്ടർ, ലോക കേരള സഭ സെക്രട്ടറിയേറ്റ്
എന്നിവരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ പ്രസിഡൻ്റ് കെ കെ ഉസ്മാൻ, ജന:സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, അമീർ കൊടിയത്തൂർ, പി.പി. സുബൈർ, മശ്ഹൂദ് തിരുത്തിയാട്, അൻവർ ബാബു വടകര, ഇദ്രീസ് ശാഫി, എ. ......
ചെമ്മാട് . ഇസ് ലാമിക വിദ്യാഭ്യാസ രംഗത്ത് വിപ്ളവകരമായ മു്ന്നേറ്റം നടത്തുന്ന ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ......
പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ വീത് രാഗും സംഘവും അവതരിപ്പിക്കുന്ന ഹേമന്ത രാത്രി എന്ന ഗസൽ പരിപാടി 2025 ജനുവരി 4 ശനിയാഴ്ച വൈകീട്ട് 6 30 ന് വടകര മുനിസിപ്പൽ സാംസ്കാരിക ചത്വരത്തിൽ നടക്കും. ഗായിക ഫാത്തിമ സഫ്വാൻ വീത് രാഗിനൊപ്പം ഗാനങ്ങൾ ആലപിക്കും. റോയ് ജോർജ്, പോൾസൺ, റിസൻ, ലാലു, ജയ്സൻ, എന്നിവർ ചേർന്ന് ഓർക്കസ്ട്ര ഒരുക്കും. ......
ദോഹ: തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷവും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ജീവിതശൈലി രോഗ പരിശോധനാ കാംപയിന് സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2025 ജനുവരി 1 മുതല്‍ ജനുവരി 31 വരെയാണ് ക്യാംപ്.
ഖത്തറിലെ പ്രവാസി സമൂഹത്തില്‍, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരില്‍ ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനാണ് മെഡിക്കല്‍ ക്യാംപ് ലക്ഷ്യമിടുന്നത്.
പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, യൂറിക് ആസിഡ് തുടങ്ങി ഗള്‍ഫ് മേഖലയിലെ പ്രവാസികളുടെ ജീവിതശൈലിയുടെ ഫലമായുണ്ടാകുന്ന എല്ലാ പ്രധാന രോഗങ്ങളും ലൈഫ് സ്റ്റൈല്‍ ഡിസീസ് (എല്‍ എസ് ഡി) പരിശോധനയില്‍ ഉള്‍പ്പെടുത്തും. ......